Size: 45cm |
Status: Resident/Common |
![]() |
IWL(P) Act: Sch. I |
Looks: Dark grey plumage. Orangish bill in males, yellowish in females with black at base. Both lacks casque. Long and broad pale grey supercilium and fine whitish streakings on head and neck. Rufous vent and undertail coverts. Habitat: Endemic to western ghats. Forests, sometimes at well wooded areas near to forests.
കടുത്ത ചാരനിറത്തിൽ തൂവലുള്ള ഇവയുടെ കൊക്കിന് മകുടമില്ല. ആൺപക്ഷികളുടെ കൊക്ക് ഓറഞ്ചുനിറത്തോടുകൂടിയതാണ്. പെൺപക്ഷികളുടേത് മഞ്ഞകലർന്നതും കടഭാഗം കറുപ്പുകലർന്നതുമാണ്. കൺപുരികം വലുതും വിളറിയ (വെള്ളകലർന്ന) ചാരനിറത്തോടുകൂടിയതുമാണ്. മൂർദ്ധാവിലും കഴുത്തിലും വെള്ളനിറത്തോടുകൂടിയ വരകൾ കാണാം. ഗുദത്തിനും കീഴ്വാൽമൂടിക്കും ചെങ്കൽനിറമാണ്. പശ്ചിമഘട്ടമലനിരകളിൽ മാത്രം കാണപ്പെടുന്നു. കാടുകളിലും മരങ്ങൾ തിങ്ങിനിറഞ്ഞ പ്രദേശങ്ങളിലും കാണപ്പെടുന്നു.
Calls from Xeno-canto.