Size: 13cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Olive green above, rufous forehead and fore-crown. Buff-white underparts with dark spot on throat sides visible while calling. Breeding male shows elongated central tail feathers. Whitish supercilium and buff white ear coverts. Habitat: Gardens, plantations, cultivation and forest edges.
ഒലീവ് പച്ച മുകൾഭാഗമുള്ള ഇവയുടെ നെറ്റിത്തടത്തിനും മൂർദ്ധാവിന്റെ മുൻഭാഗത്തിനും ചെമ്പൻ നിറമാണ്. മങ്ങിയ മഞ്ഞനിറത്തോടുകൂടിയ വെള്ളനിറമാണ് അടിഭാഗത്തിന്. പാടുമ്പോൾ തൊണ്ടയുടെ വശങ്ങളിൽ ഇരുണ്ട പുള്ളികൾ കാണാം. പ്രജനനകാലത്ത് ആൺപക്ഷികളുടെ വാലിന്റെ മധ്യഭാഗത്തെ തൂവലുകളുടെ നീളം കൂടുതലായിരിക്കും. വെള്ളനിറത്തോടുകൂടിയ കൺപുരികമുള്ള ഇവയുടെ ചെവിത്തടത്തിന് മങ്ങിയ മഞ്ഞനിറം കലർന്ന വെള്ളനിറമാണ്. പൂന്തോട്ടങ്ങളിലും കൃഷിയിടങ്ങളിലും വനങ്ങളുടെ അതിർത്തിപ്രദേശങ്ങളിലും കാണപ്പെടുന്നു.
Calls from Xeno-canto.